Header Ads

എന്‍ അരികില്‍ ഉണ്ടാകില്ലേ നീ ......

ഏതോ പൂങ്കാവനത്തില്‍ തളിര്‍ത്തു നീ
നിന്നെ കാണാതെ സ്പര്‍ശനമേല്ക്കാതെ ..
ഞാന്‍ അറിഞ്ഞു നിന്‍റെ സ്നേഹം ...
കാലം നല്‍കിയ വേദന നീമായ്ച്ചു ...

എനിക്ക് വേണ്ടി നീ നല്‍കിയ സ്നേഹത്തിന്‍ പൂമ്പൊടി ,
മാരുതന്‍ എന്‍ അരികിലെത്തിച്ചു .....
ദേശാടന കിളികള്‍ എന്‍റെ കാതില്‍ ചൊല്ലി,
നിന്‍റെ കുസൃതികള്‍ ....

ഇപ്പോള്‍ ഞാനറിയുന്നു നീ ദൂരെയല്ല ..
എന്‍റെ പൂങ്കാവനത്തില്‍ എന്‍റെ കൂടെ,
ഞാന്‍ ഉറങ്ങുമ്പോള്‍ താരാട്ട് പാടാന്‍,
എന്‍റെ വേദനകളില്‍ സ്വാന്തനമാവാന്‍
വെയിലത്ത്‌ വാടാതെ , മഴയത്ത് പൊഴിയാതെ
എന്നും എന്‍ അരികില്‍ ഉണ്ടാകില്ലേ നീ ......

No comments